കോഴിക്കോട് : സാംസ്കാരിക പ്രവർത്തകനും പ്രമുഖ പ്രഭാഷകനും ഗ്രന്ഥകാരനുമായ ഡോ.എം.എ. സിദ്ദീഖ് വ്യാഴാഴ്ച കോഴിക്കോട് ടൗൺ ഹാളിൽ പ്രഭാഷണം നടത്തും.
പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ താജ് അനുസ്മരണത്തിൻ്റെ ഭാഗമായി വൈകീട്ട് 5 മണിക്ക് നടക്കുന്ന സാംസ്കാരിക സദസ്സ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാധാകൃഷ്ണൻ പേരാമ്പ്രയുടെ ഒലീവ് ഇലകൾക്കിടയിൽ നിന്ന് ഒരു പൂമ്പാറ്റക്കുഞ്ഞ് എന്ന പുസ്തകം പ്രകാശനം ചെയ്യും. കെ ടി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിക്കും.
രാവിലെ 10 മണിക്ക് സ്പോട്ട് ആക്ടിംഗ് മത്സരം നടക്കും. രാത്രി ഏഴിന് രണ്ട് നാടകങ്ങൾ അരങ്ങേറും. കണ്ണൂർ തിയേറ്റർ മൂവ്മെൻ്റിൻ്റെ രാവുണ്ണിത്തമ്പാൻ, ജനചേതന ഡ്രമാറ്റിക്സിൻ്റെ വിപരീതം എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുക.
