കോഴിക്കോട്: ഫാസിസ്റ്റ് ഭരണകൂടങ്ങൾ ഭാവനയെ ഇല്ലാതാക്കുകയാണെന്ന് കെ ഇ എൻ അഭിപ്രായപ്പെട്ടു. പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയങ്ങാടി എ. കെ ജി ഹാളിൽ നടന്ന സാംസ്കാരിക ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാവനയുടെ അന്ത്യത്തിൽ ഏത് ഭീകരതയും പരിചിതവും സ്വാഭാവികവുമായി പരിണമിക്കും. ഉപരിതല സ്പർശിയായ ആലോചനാ രീതികൾ ഗൗരവതരമായ കാര്യങ്ങളെ ലളിതവത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് എ കെ രമേശ് അദ്ധ്യക്ഷത വഹിച്ചു.
വർഗ്ഗീയതയ്ക്കെതിരെയുള്ള ചെറുത്തു നിൽപ്പിന് ശില്പശാലയിൽ പ്രവർത്തന പദ്ധതി തയ്യാറാക്കി. ജില്ലാ ജോയിൻ്റ് സെക്രട്ടറി ഗുലാബ് ജാൻ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് ഡോ. യു ഹേമന്ദ് കുമാർ, സി പി അബൂബക്കർ, ഡോ. മിനി പ്രസാദ്, വി മിനി എന്നിവർ സംസാരിച്ചു.
