മിമിക്രി ആർടിസ്റ്റും മികച്ച കോമഡി സ്ക്രിപ്റ്റ് എഴുത്തുകാരനുമായ ഉല്ലാസ് പന്തളത്തിന് കൈത്താങ്ങായി നടൻ ബാല. സ്ട്രോക് വന്ന് ശാരീരിക പ്രയാസങ്ങളിൽ കഴിയുന്ന ഉല്ലാസിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് ബാല സഹായം നൽകിയത്. ഉല്ലാസിൻ്റെ ഭാര്യയും രണ്ട് മക്കളും കൂടെ ഉണ്ടായിരുന്നു. തുടർന്നുള്ള കാലത്തും കൂടെയുണ്ടാകുമെന്ന് ബാല ഉല്ലാസിന് വാക്കു നൽകി.
പക്ഷാഘാതത്തെ തുടർന്ന് ഏറെ കാലം ചികിത്സയിലായിരുന്ന ഉല്ലാസ് ഇടയ്ക്ക് ഒരു ഹോട്ടൽ തുടങ്ങിയിരുന്നു. എന്നാൽ അത് വിജയകരമായില്ല. കലാ രംഗത്തേക്ക് തിരിച്ചു വരാനുള്ള ശ്രമതിലാണ് അദ്ദേഹം. പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാനായി സഹായം തേടുകയാണ്, ഒരു കാലത്ത് മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഉല്ലാസ് പന്തളം.
