പൂക്കാട്: എൽ ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥകൾക്ക് കാട്ടിലപീടികയിൽ ഉജ്ജ്വല സമാപനം
ഒന്നാം വാർഡിലെ ജോളി പരിസരത്ത് നിന്ന് ആരംഭിച്ച പടിഞ്ഞാറൻ ജാഥ സി പി ഐ എം ഏരിയാ കമ്മിറ്റി അംഗം പി. സത്യൻ ഉദ്ഘാടനം ചെയ്തു.
ജാഥയുടെ ലീഡർ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജും പി അജീഷ് ഡെപ്യൂട്ടി ലീഡറും സതി കിഴക്കെയിൽ ജാഥാ പൈലറ്റും സതീഷ്ചന്ദ്രൻ മാനേജരുമായിരുന്നു.
കിഴക്കൻ ജാഥ രണ്ടാം വാർഡിലെ അഭിലാഷ് കോർണറിൽ വെച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.രവീന്ദ്രൻ ജാഥാ ലീഡറും ബാബു കുളൂർ ഡെപ്യൂട്ടി ലീഡറും എം നൗഫൽ ജാഥാ പൈലറ്റും ബിപി ബബീഷ് മാനേജരുമായിരുന്നു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അവിണേരി ശങ്കരൻ, കെ ശ്രീനിവാസൻ ,എൻ ഉണ്ണി, എം സുരേഷ് കുമാർ ,എൻ ബിജീഷ്, സിന്ധു സുരേഷ്, കെ പ്രദീപൻ മാസ്റ്റർ ,
ശാലിനി ബാലകൃഷ്ണൻ, അശോകൻ കോട്ട്,
ബിന്ദു സോമൻ, കെ പി ചന്ദ്രിക,
ഇ അനിൽകുമാർ എന്നിവർ സംസാരിച്ചു.ഇരു ജാഥകളും വൈകുന്നേരം കാട്ടിലപീടികയിൽ സമാപിച്ചു, സമാപന സമ്മേളനം സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ജെയിക് സി തോമസ് ഉദ്ഘാടനം ചെയ്തു. സി പി ഐ നേതാവ് ഇ.കെ അങ്കിത് മാസ്റ്റർ എൽജെഡി നേതാവ് പ്രേംഭാസിൽ എന്നിവർ സംസാരിച്ചു എൻ പി അനീഷ് അദ്ധ്യക്ഷത വഹിച്ചു.
കെ സി ഗണേശൻ സ്വാഗതവും കെ വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
